'ചിന്‍മയിയുടെ ഹോര്‍മോണ്‍ ലെവല്‍ അറിയാം, അവര്‍ മാനസിക രോഗി'; അധിക്ഷേപിച്ച് ഡോക്ടര്‍, നിയമനടപടിക്ക് ഒരുങ്ങി ഗായിക

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗായിക ചിന്‍മയി ശ്രീപദ. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലബ് ഹൗസ് ആപ്പില്‍ നടന്ന ഒരു ചര്‍ച്ചക്കിടെയാണ് ചിന്‍മയിക്കെതിരെ ഡോക്ടര്‍ വ്യക്തിഹത്യ നടത്തിയത്.

ചിന്‍മയിയുടെ ഡോക്ടര്‍ ആണെന്ന് സ്വയം അവകാശപ്പെടുകയും, ഗായിക മാനസിക രോഗിയാണെന്നും, അവരുടെ സൈക്ക്യാര്‍ട്ടിസ്റ്റിനെ അറിയാമെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും, അവരുടെ ഹോര്‍മോണ്‍ അളവിനെ കുറിച്ച് വ്യക്തതയുണ്ട് എന്നൊക്കെയായിരുന്നു ഡോക്ടറുടെ വാദം.

ഈ ആരോപണങ്ങള്‍ക്ക് എതിരെ രൂക്ഷമായാണ് ചിന്‍മയി പ്രതികരിച്ചത്. താന്‍ രോഗിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. ഡോക്ടര്‍ പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇങ്ങനെ കേള്‍ക്കേണ്ടി വന്നതില്‍ കഷ്ടം തോന്നുന്നുവെന്നും ചിന്‍മയി പറഞ്ഞു.

അരവിന്ദിന്റെ വാക്കുകള്‍ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പരാതി നല്‍കുമെന്നും ഗായിക അറിയിച്ചു. അരവിന്ദിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് ചിന്‍മയിയുടെ പ്രതികരണം. സംഭവം വിവാദമായതോടെ ഡോക്ടര്‍ ഗായിക ഫോണില്‍ വിളിച്ച് മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാനാണ് ഗായികയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍