ഒരു സാമാന്യബോധം വേണം; ബിനീഷ് ബാസ്റ്റിന്‍ വിഷയത്തില്‍ പ്രതികരണവുമായി സിജു വിത്സണ്‍

പാലക്കാട് മെഡിക്കല്‍ കോളെജ് വേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സിജു വില്‍സണ്‍. ഇതുപോലെയുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ ജോലി ചെയ്യുന്നതെന്ന് ഓര്‍ത്ത് സങ്കടം തോന്നിയെന്നും സംവിധായകന്‍ ചെയ്തത് ഒട്ടും ശരിയായില്ലെന്നും സിജു വില്‍സണ്‍ പ്രതികരിച്ചു.

സിജു വില്‍സണ്‍ പ്രതികരിക്കുന്നു

“ആ വീഡിയോ കണ്ടിട്ട് ഭയങ്കര സങ്കടം തോന്നി. ബിനീഷ് വന്നാല്‍ വേദിയില്‍ നിന്ന് പോകുമെന്ന് ഒരു സംവിധായകന്‍ പറഞ്ഞു എന്നത് വളരെ മോശം പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്. എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അയാള്‍ക്ക് ഒരു മാന്യത കൊടുക്കേണ്ടതാണ്. ഇങ്ങനെയുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ വര്‍ക്ക് ചെയ്യുന്നത് എന്നതില്‍ ഭയങ്കരമായിട്ട് സങ്കടം തോന്നുകയാണ്. ഒരു കൂലിപ്പണിക്കാരനായിരുന്നു ബിനീഷ്. അയാള്‍ എത്ര കഷ്ടപ്പെട്ടാണ് ഈ നിലയിലേക്ക് എത്തിയത്. ഞാനും സിനിമയില്‍ വരാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംവിധായകനോട് ഞാനും ചാന്‍സ് ചോദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ്യത്തിലോ പേരിന്റെ അറ്റത്തെ വാലിലോ ദേശീയ അവാര്‍ഡിലോ ഒന്നും കാര്യമില്ല. ഒരു സാമാന്യബോധം വേണം. അങ്ങനെ നോക്കുമ്പോള്‍ ബിനീഷ് ആണ് ഏറ്റവും വിദ്യാഭ്യാസവും വിവരവും മാന്യതയുമുള്ള വ്യക്തി. ബിനീഷ് കാണിച്ച ധൈര്യം അടിപൊളിയാണ്.”

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ സംഘടിപ്പിക്കപ്പെട്ട യൂണിയന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ച തന്നെ വൈകി എത്തിയാല്‍ മതിയെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ ആരോപണം. അതേ ചടങ്ങില്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്നോടൊപ്പം വേദി പങ്കിടാന്‍ ആവില്ലെന്ന് അറിയിച്ചതനുസരിച്ചാണ് ഭാരവാഹികള്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും വേദിയിലെത്തി ബിനീഷ് വീഡിയോയിലൂടെ വിശദീകരിച്ചു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്