പ്രശ്‌നം പരിഹരിച്ചെങ്കിലും 'ജിന്ന്' മുടങ്ങി, പുതിയ റിലീസ് വൈകാതെ അറിയിക്കും: സിദ്ധാര്‍ഥ് ഭരതന്‍

ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ജിന്ന്’ ചിത്രം തിയേറ്ററുകളില്‍ എത്താതില്‍ പ്രതികരിച്ച് സംവിധായകന്‍. ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ സാധിക്കാഞ്ഞത് എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നത്.

”പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്‌നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും” എന്നാണ് സിദ്ധാര്‍ഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ലാലപ്പന്‍ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ജിന്ന് പറയുന്നത്. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി എന്നിവരും വേഷമിടുന്നുണ്ട്.

സ്‌ട്രേറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ