നടിക്ക് വേണ്ടി ഡബ്ല്യു.സി.സി ഒന്നും ചെയ്തില്ല, ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഢിത്തം പറയുകയാണ്, രൂക്ഷ വിമര്‍ശനവുമായി സിദ്ദിഖ്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ കളക്ടീവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപീകരിച്ച സംഘടന ഇരയായ നടിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ തോന്നിയത് എഴുതി പിടിപ്പിച്ച് ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിത്തം പറയുകയുമല്ലാതെ എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിച്ചു.

എറണാകുളം റൂറല്‍ പൊലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിലായിലാണ് സിദ്ദിഖ് സംസാരിച്ചത്. “”സോഷ്യല്‍ മീഡിയയില്‍ ഒച്ചപ്പാടുണ്ടാക്കുകയല്ലാതെ ഇരയ്ക്ക് വേണ്ടി ഡബ്ല്യുസിസി എന്താണ് ചെയ്തത്? നിയമ സഹായത്തിന്റെ കാര്യത്തില്‍ അവര്‍ ഇടപെട്ടോ, അതോ സംഭവത്തിന്റെ സത്യം കണ്ടെത്തിയോ? എന്ന് സിദ്ദിഖ് ചോദിച്ചു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ പലരും വിഡ്ഢിത്തം പറയുകയായിരുന്നു”” എന്നും സിദ്ദിഖ് പറഞ്ഞു.

താരസംഘടനായായ അമ്മ നടിക്കൊപ്പം അല്ലെന്ന ധാരണ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. അമ്മ നടിക്കൊപ്പം തന്നെ നിലകൊള്ളുമെന്നും സംഭവത്തിന് ശേഷം നടിയുമായി വ്യക്തിപരമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അമ്മയുടെ ഭാരവാഹി കൂടിയായ സിദ്ദിഖ് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു