'സമ്മര്‍ ഇന്‍ ബത്‌ലഹേം' പുറത്തിറങ്ങിയിട്ട് 22 വര്‍ഷം; സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു

രഞ്ജിത്ത് തിരക്കഥ ഒരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് “സമ്മര്‍ ഇന്‍ ബത്‌ലഹേം”. 1998-ല്‍ റിലീസ് ചെയ്ത സിനിമ 22 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ വാര്‍ഷികത്തില്‍ സിബി മലയില്‍- രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.

“”ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി “സമ്മര്‍ ഇന്‍ ബത്‌ലഹേം” പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്”” എന്നാണ് രഞ്ജിത്ത് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ത് ആണ് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം.

https://www.facebook.com/RanjithBalakrishnanOfficial/posts/3330539940373367

ആസിഫ് അലിക്കൊപ്പം മറ്റൊരു താരവും പ്രധാന വേഷത്തിലെത്തും. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തില്‍ എത്തിയിരുന്നു. 2015-ല്‍ പുറത്തെത്തിയ “സൈഗാള്‍ പാടുകയാണ്” സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ഒടുവിലത്തെ ചിത്രം.

Latest Stories

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്