വലിയ ശബ്ദമാണ് ആദ്യം കേട്ടത്, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി..; ജയ്‌സാല്‍മീറില്‍ മലയാള സിനിമയുടെ ചിത്രീകരണം നിര്‍ത്തി

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ചിത്രീകരണം നടക്കുന്ന മലയാള സിനിമ നിര്‍ത്തിവച്ചു. ഇന്നലെ രാത്രിയാണ് ഷെല്‍ ആക്രമണം നടന്നത്. സംജദ് സംവിധാനം ചെയ്യുന്ന ‘ഹാഫ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് മുടങ്ങിയത്. ചിത്രത്തിലെ 200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്‌സാല്‍മിറിലുള്ളത്.

ജയ്‌സാല്‍മീറില്‍ ഇന്ത്യന്‍ സേനയുടെ താവളത്തെ ലക്ഷ്യമാക്കിയാണ് പാക്ക് ഷെല്‍ ആക്രമണം നടന്നതെങ്കിലും മറ്റു പ്രദേശങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. ഇന്ത്യന്‍ സേനയുടെ കടുത്ത പ്രതിരോധം ഇവിടെ നടക്കുന്നുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലാണ് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

90 ദിവസത്തെ ഷൂട്ടിങ് ആണ് ജയ്‌സാല്‍മീറില്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി നാട്ടിലേക്ക് വരികയാണെന്ന് സിനിമയിലെ നായിക ഐശ്വര്യ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഷെല്‍ ആക്രമണത്തിന്റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ വ്യക്തമാക്കി.

ബല്‍ബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് ഹാഫ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ. ‘ഗോളം’ എന്ന സിനിമയ്ക്ക് ശേഷം സംജാദ് ഒരുക്കുന്ന ചിത്രമാണ് ഹാഫ്. മലയാളത്തിലെ ആദ്യത്തെ വാമ്പയര്‍ ആക്ഷന്‍ മൂവി കൂടിയാണ് ഹാഫ്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ