'ഇതൊക്കെ ഇനി എന്ന് ഉടുക്കാനാകും'; വസ്ത്രങ്ങള്‍ക്ക് നടുവില്‍ ആശങ്കയോടെ ശോഭന

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ശോഭനയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറേ പഴയ വസ്ത്രങ്ങള്‍ക്ക് മുന്നില്‍ ആശങ്കയോടെ ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്‌റ്റോറിയായി ശോഭന പങ്കുവെച്ചിരിക്കുന്നത്.

“”ഈ വസ്ത്രങ്ങള്‍ ഇനി എന്നു പാകമാകും, എന്ന് ഇവ ഉടുക്കാനാകും”” എന്ന രസകരമായ ക്യാപ്ഷനാണ് താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് കമന്റ് നല്‍കിയും ശോഭന രംഗത്തെത്തിയിരുന്നു.

കൂള്‍ ലാല്‍ സാര്‍ എന്ന കമന്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നൃത്തവും സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും മാത്രം പങ്കുവെയ്ക്കാറുള്ള താരം സുഹൃത്തുക്കളായോ സഹപ്രവര്‍ത്തകരുമായോ സംവദിക്കുന്നത് കാണാത്ത ആരാധകര്‍ക്ക് കമന്റ് അത്ഭുതമായിരുന്നു. 2014 വരെ സിനിമയില്‍ സജീവമായിരുന്ന ശോഭന അഭിനയം വിട്ട് നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. പദ്മശ്രീ പുരസ്‌കാരം, മൂന്നു തവണ ദേശീയ പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Latest Stories

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ