പേര് 'തനു', ഒടുവില്‍ കാമുകിയെ പരിചയപ്പെടുത്തി ഷൈന്‍ ടോം ചാക്കോ; വീഡിയോ

അടുത്തിടെ നടന്‍ ഷൈന്‍ ടോം ചാക്കോ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമായിരുന്നു ഇതിന് കാരണം. ഒരു പെണ്‍കുട്ടിക്കൊപ്പം റൊമാന്റിക് പോസില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചത്. ഇതോടെയാണ് ഷൈന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയത്.

ഈ പെണ്‍കുട്ടി ആരാണ് എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ, തന്റെ പുതിയ സിനിമ ‘ഡാന്‍സ് പാര്‍ട്ടി’യുടെ ഓഡിയോ ലോഞ്ചില്‍ താരത്തോടൊപ്പം എത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഉടന്‍ വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ് ഷൈനിനെയും കൂട്ടുകാരിയെയും ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ സീനുലാല്‍ വേദിയിലേക്ക് ക്ഷണിച്ചത്.

View this post on Instagram

A post shared by 1000 ARROWS (@1000.arrows)

വേദിയില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ റീല്‍സിലും ഷോര്‍ട്ട്‌സിലുമൊക്കെ വൈറല്‍ ആവുന്നുണ്ട്. ഷൈന്‍ ചേട്ടാ എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? എന്ന ചോദ്യങ്ങള്‍ക്ക് ആളോട് തന്നെ ചോദിക്ക് എന്നായിരുന്നു ഷൈനിന്റെ മറുപടി.

പേരെന്താ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ രീതിയില്‍ പേരയ്ക്ക എന്നും ഷൈന്‍ ചിരിയോടെ മറുപടി പറഞ്ഞു. ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്ന് മാത്രം ഷൈന്‍ പറയുകയുണ്ടായി. തനൂജ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെ തനൂജക്കൊപ്പമുള്ള വീഡിയോ ഷൈന്‍ ടോം പങ്കുവച്ചിട്ടുണ്ട്.

ഷൈന്‍ ടോമിന്റെ സ്‌റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഷൈന്‍ ടോമിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലവ് സ്‌മൈലിയാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. താരങ്ങളും ആരാധകരുടമക്കം നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ