'വിക്ടോറിയ 'നയന്‍താര' ആയ കഥ'; ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ പേര് മാറ്റത്തെ കുറിച്ചു പറഞ്ഞ് ഷീല

തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാറായി വാഴുകയാണ് നടി നയന്‍താര. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാപ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യന്‍ സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. അഭിനയവും സൗന്ദര്യവും ഒരു പോലെ ഒത്തു ചേര്‍ന്ന നടിയ്ക്ക് നയന്‍താര എന്നു പേരിട്ടതിന്റെ കഥ പറയുകയാണ് നടി ഷീല.

“മനസിനക്കരെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യന്‍ അന്തിക്കാട് അന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത്.”

“നയന്‍താര എന്നാല്‍ നക്ഷത്രമല്ലേ? എല്ലാ ഭാഷയ്ക്കും പറ്റിയ പേരുമാണ്. ഹിന്ദിയിലൊക്കെ പോകുമ്പോള്‍ ഈ പേര് ഗുണമാകുമെന്നും ഞങ്ങള്‍ അന്നു പറഞ്ഞു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഷീല പറഞ്ഞു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ത്ഥ പേര്.  2003- ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അഭിനയരംഗത്തേക്കുള്ള ഷീലയുടെ മടങ്ങിവരവ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ