വിലക്ക് ഒത്തുതീര്‍പ്പിലേക്ക്? നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നല്‍കാമെന്ന് ഷെയ്ന്‍, എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍

നിര്‍മ്മാതാക്കള്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒത്തുതീര്‍പ്പിലേക്ക് എത്താന്‍ സാദ്ധ്യത. വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചു. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചിരിക്കുന്നത്.

നടീ-നടന്‍മാരുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീന് യോഗത്തിലാണ് തീരുമാനം. പ്രശ്നങ്ങളെല്ലാം നല്ലരീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയില്ലന്നായിരുന്നു നേരത്തെ സംഘടനയുടെ നിലപാട്.

അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ ഒരു കോടി രൂപ നഷ്ട പരിഹാരം ഷെയ്ന്‍ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇത്രയും തുക നല്‍കാനാകില്ലെന്ന് അമ്മ നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ വഴി മുട്ടിയത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു