ബീന പോളിനെ പരിഗണിച്ചില്ല; ഷാജി എൻ കരുൺ ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും

ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ച് പുറത്തുപോവേണ്ടി വന്ന രഞ്ജിത്തിന് പകരം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിനെ പരിഗണിക്കാൻ സാധ്യത. നിലവില്‍, കെഎസ്എഫ്‌ഡിസി ചെയര്‍മാനും ചലച്ചിത്രവികസന നയരൂപീകരണ സമിതി അധ്യക്ഷനുമാണ് ഷാജി എൻ കരുൺ.

ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് ഇനിയെങ്കിലുമൊരു സ്ത്രീയെ കൊണ്ടുവരണമെന്ന് കലാ- സാംസ്കാരിക മേഖലയിൽ നിന്നും നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. എഡിറ്റർ ബീന പോൾ, ഐഎഫ്എഫ്കെ ആർടിസ്റ്റിക് ഡയറക്ടർ ആയിരുന്ന ദീപിക സുശീലൻ എന്നിവരുടെ പേരുകളായിരുന്നു പ്രധാനമായും ഉയർന്നുകേട്ടിരുന്നത്. എന്നാൽ കേരള രാജ്യാന്തര ചലച്ചിത്ര മേള അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഷാജി എൻ കരുണിനെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

ഷാജി എൻ കരുൺ സ്ഥാനമൊഴിയുന്ന കെഎസ്എഫ്‌ഡിസി അധ്യക്ഷ സ്ഥാനത്തേക്ക് കമലിനെ പരിഗണിക്കാനും സാധ്യതകളുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടർന്നാണ് രഞ്ജിത്തിന് രാജി വെച്ച് പുറത്തുപോവേണ്ടി വന്നത്.

‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിൽ വെച്ചാണ് രഞ്ജിത് തന്നോട് അപമര്യാദയായി പെരുമാറിയതെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ