സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. രണ്ടര മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണസംഘം കുറ്റപത്രം തെയ്യാറാക്കിയത്.
രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തിയശേഷം സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ മൊഴി.
ഈ വർഷം മാർച്ച് 28 ആം തീയതിയാണ് പരാതി ലഭിക്കുന്നത്. റിമാൻഡിലായ രഞ്ജിത്തിന് പിന്നിട് ജാമ്യം ലഭിച്ചിരുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.