'സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

നവാഗതനായ രാഹുല്‍ ഗോപാല്‍ സംവിധാനം ചെയ്യുന്ന ‘സതീശന്റെ മോന്‍’ എന്ന സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ”നിലാ…നിലാ…മഴേ” എന്ന ഗാനം സച്ചിന്‍ ഓസ്റ്റിന്‍ ആണ് ആലപിച്ചിരിക്കുന്നത്.

അഡ്വ. അശ്വിന്‍ കണ്ണന്റെ വരികള്‍ക്ക് നിസ്സാം ബഷീര്‍ ആണ് സംഗീതം ഒരുക്കിയത്. ഫ്യൂചര്‍ ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിഷോര്‍ ദേവ് കുത്തന്നൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഗാനം പുറത്തിറക്കിയത്.

ഗാനത്തിന്റെ വീഡിയോ പതിപ്പ് ജനവരി 25ന് റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യും. സിനിമയില്‍ പുതുമുഖ താരങ്ങളും മലയാളത്തിലെ പ്രമുഖ താരങ്ങളുമാണ് വേഷമിടുന്നത്.

സുഖില്‍ ഉണ്ണികൃഷ്ണന്‍, ദ്രൗപിക, അരുണ്‍ തേക്കിന്‍ക്കാട്, ശ്രീലക്ഷ്മി ഹരിദാസ്, സനൂബര്‍, കിരണ്‍ സരിഗ, ധനീഷ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്, ബി.വി അരുണ്‍കുമാര്‍, സുനിത സുനില്‍.

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍