വാരിയന്‍കുന്നത്ത് മതഭ്രാന്തന്‍, ഹിന്ദുക്കളുടെ ശത്രു: സിനിമക്കെതിരെ സന്ദീപ് വാര്യര്‍

പ്രഖ്യാപിച്ചതു മുതല്‍ “വാരിയംകുന്നന്‍” സിനിമയ്ക്ക് നേരെ വിവാദങ്ങളാണ് ഉയരുന്നത്. മലബാര്‍ കലാപം നയിച്ച വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്.

വാര്യംകുന്നത്ത് ഹിന്ദുക്കളുടെ ശത്രുവാണ് എന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്വതന്ത്രസമരസേനാനിയും കെപിസിസിയുടെ ആദ്യ സെക്രട്ടറിയുമായ കെ. മാധവന്‍ നായരുടെ “മലബാര്‍ കലാപം” എന്ന ബുക്കില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് പറയുന്ന ഭാഗം ഉദ്ധരിച്ചാണ് സന്ദീപ് വാര്യരുടെ വാക്കുകള്‍.

ഹിന്ദുക്കള്‍ ശത്രുക്കളായതിനാല്‍ അവരെ ദ്രോഹിക്കാനും കൊല്ലാനും മതം മാറ്റാനും വാര്യംകുന്നത്ത് തുടങ്ങിയെന്നും സന്ദീപ് വാര്യര്‍ ഒരു മാധ്യമ ചര്‍ച്ചക്കിടെ പറഞ്ഞു.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തനാണ്, സാമ്രാജിത്വ വിരുദ്ധ പോരാളിയല്ല എന്ന് പറയുന്നത് ചരിത്ര വസ്തുതകളുടെ നിഷേധമാണെന്ന് എംഎല്‍എ എം സ്വരാജ് വ്യക്തമാക്കി. മതപരമായ വിദ്വേഷമോ വര്‍ഗീയമായ ചേരിതിരിവിന്റെയോ അടിസ്ഥാനത്തിലല്ല കുഞ്ഞഹമ്മദ് ഹാജിയെ വിലയിരുത്തേണ്ടത്. അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തയാളാണ്. അദ്ദേഹത്തിന്റെ സൈന്യത്തിലും ധാരാളം ഹിന്ദുക്കളുണ്ടായിരുന്നുവെന്നും സ്വരാജ് ചര്‍ച്ചയില്‍ പറഞ്ഞു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ