അമ്മയുടെ പേരിലും ഭാര്യയുടെ പേരിലും സിനിമയിറക്കുമോ എന്നു ചോദിച്ചവര്‍ക്ക് സനലിന്റെ മറുപടി

സനല്‍കുമാര്‍ ശശിധരന്റെ “എസ് ദുര്‍ഗ” യ്‌ക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് സവിധായകന്റെ മറുപടി. തന്റെ അമ്മയുടെയോ ഭാര്യയുടെയോ പേര് സെക്സിയോടൊപ്പം ചേര്‍ത്ത് സിനിമയ്ക്കിടാന്‍ പറയുന്നവരോട് സഹതാപം തോന്നുവെന്ന് സനല്‍ പറയുന്നു. അമ്മയുടെ പേര് സരസ്വതി എന്നും ഭാര്യയുടെ പേര് പാര്‍വതി എന്നുമാണ്. ഈ പേരുകള്‍ ഞാന്‍ സിനിമയ്ക്കിട്ടാല്‍ നിങ്ങള്‍ സഹിക്കുമോ എന്നാണ് സനല്‍കുമാര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയ്ക്ക് സംവിധായകന്‍ “സെക്സി ദുര്‍ഗ” എന്ന പേര് നല്‍കിയപ്പോള്‍ മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സെക്സി എന്ന വാക്ക് അമ്മയുടെയോ ഭാര്യയുടെയോ പേരിനൊപ്പം ചേര്‍ത്ത് സിനിമയ്ക്ക് പേരിടാമോ എന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. ഇപ്പോള്‍ മറുപടിയുമായി സനല്‍കുമാര്‍ തന്നെ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദ് ചെയ്തത്. സിനിമയുടെ പേര് സംബന്ധിച്ച് വീണ്ടും പരാതി ലഭിച്ചുവെന്നായിരുന്നു പുതിയ വാദം. ഹൈക്കോടതി അനുമതി നല്‍കിയത് പ്രകാരം ഗോവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാമെങ്കിലും എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും