മഞ്ജു വാര്യരുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല; ഒടുവില്‍ 'കയറ്റം' ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് സനല്‍ കുമാര്‍ ശശിധരന്‍, ഇവിടെ കാണാം

മഞ്ജു വാര്യര്‍ നായികയായ ‘കയറ്റം’ സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. 2019ല്‍ ഒരുക്കിയ സിനിമ ഇതുവരെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കയറ്റം ഒരുക്കിയ ശേഷം സംവിധായകനും മഞ്ജു വാര്യരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടി സംവിധായകനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഹിമാലയത്തില്‍ ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമ ആയതിനാല്‍ താന്‍ ഇത് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. പിന്നാലെയാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്. ഒരു കുറിപ്പോടെയാണ് സിനിമ കാണാനുള്ള ലിങ്കും പാസ്‌വേഡും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

”അതീവ ഗൗരവം അര്‍ഹിക്കുന്ന ഒരു വിഷയം എന്ത് വന്നാലും ചര്‍ച്ചയാക്കില്ല എന്നുറപ്പിക്കാനെടുക്കുന്ന കരുതലും ജാഗതയും എത്രമാത്രമെന്ന് നോക്കിയാലറിയാം ആ വിഷയത്തിന്റെ തീവ്രത. ആ കരുതലിന്റെയും ജാഗ്രതയുടെയും വന്മതില്‍ പൊളിച്ചു നീക്കാതെ ഒരു ജനതയ്ക്കും മുന്നോട്ടുപോകാനാവില്ല!” എന്നാണ് സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്.

അതേസമയം, അപകടം പതിയിരിക്കുന്ന ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി അഹര്‍സംസ എന്ന ഭാഷ തന്നെ തയാറാക്കിയിരുന്നു. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍.

അഹര്‍ സംസയിലുള്ള പത്ത് പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. ‘എസ് ദുര്‍ഗ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജു വാര്യര്‍ക്കു പുറമെ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പുതുമുഖം ഗൗരവ് രവീന്ദ്രനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ