ദുല്‍ഖര്‍ നായകനായി സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം? താരം പറയുന്നത്

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം ഒരു മെഗാഹിറ്റ് സിനിമയായിരുന്നു. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന അധോലോക നായകന്‍ യുവപ്രേക്ഷകരുടെ ആവേശമായി മാറി. സംവിധായകന്‍ ജോമോന്റെ ആദ്യ ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓണ്‍ലുക്കേഴ്‌സുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്സുതുറന്നത്.

താന്‍ ആ ചിത്രത്തിന്റെയും ആ കഥാപാത്രത്തിന്റെയും വലിയ ഒരു ഫാന്‍ ആണെങ്കിലും അത് റീമേക് ചെയ്യാനോ അതിന്റെ തുടര്‍ച്ചയില്‍ അഭിനയിക്കാനോ താല്പര്യം ഇല്ലെന്നു പറയുകയാണ് ദുല്‍ഖര്‍. കാരണം അതൊരു മികച്ച ചിത്രമാണെന്നും അത് അങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. അതില്‍ കേറി കൈ വെച്ച് നന്നാവാതെ പോയാല്‍ അത്തരമൊരു മികച്ച ചിത്രത്തോട് കാണിക്കുന്ന അനീതിയാവും അതെന്നും ദുല്‍ഖര്‍ സൂചിപ്പിച്ചു.

അതേസമയം, ദുല്‍ഖര്‍ നായകനായി എത്തുന്ന കുറുപ്പ് ഈ വരുന്ന വെള്ളിയാഴ്ച ആഗോള റിലീസ് ആയി എത്തുകയാണ്. കേരളത്തില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രത്തിന് കിട്ടുക. ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാല്‍, എം ആര്‍ ഗോപകുമാര്‍, ശിവജിത് പദ്മനാഭന്‍, ബിബിന്‍ പെരുമ്പിള്ളിക്കുന്നേല്‍, ഹാരിഷ് കണാരന്‍ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമും എഡിറ്റ് ചെയ്തത് വിവേക് ഹര്‍ഷനുമാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്.

Latest Stories

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്