അപകീര്‍ത്തിപ്പെടുത്തി എന്ന് ആശുപത്രി; സാമന്തയുടെ 'യശോദ' നിയമക്കുരുക്കില്‍

അടിമുടിയൊരു സാമന്ത പടമാണ് ‘യശോദ’. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം വാടക ഗര്‍ഭധാരണത്തെ കുറിച്ചാണ് പറഞ്ഞത്. തന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള സാമന്തയുടെ ശ്രമം സിനിമയില്‍ കാണാനാവും. ഹരീഷ് നാരായണന്‍, കെ. ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത യശോദ നവംബര്‍ 11ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമ ഒ.ടി.ടിയില്‍ കാണാനിരിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത്.

തിയേറ്ററില്‍ വിജയകരമായി മുന്നേറുന്നതിനിടെ സിനിമ ഇപ്പോള്‍ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവ ഐവിഎഫ് ഹോസ്പിറ്റല്‍ ആണ് സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. വാടകഗര്‍ഭധാരണത്തെ കുറിച്ച് പറയുന്ന സിനിമയില്‍ ഇവ സറോഗസി ക്ലിനിക്കിനെ കുറിച്ചാണ് പറയുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമായാണ് സിനിമയില്‍ ക്ലിനിക്കിനെ കാണിക്കുന്നത്. സിനിമയിലൂടെ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ആരോപണം.

ആശുപത്രിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയാണ് ഹൈദരാബാദ് സിവില്‍ കോടതി. സിനിമയിലൂടെ ആശുപത്രിയെ മോശമാക്കി കാണിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത് സിനിമയുടെ ഒ.ടി.ടി റിലീസിനെയാണ് ബാധിക്കുക. സിനിമ വൈകാതെ ഒ.ടി.ടിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഡിസംബര്‍ 19 വരെ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യരുത് എന്നാണ് കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ ഒ.ടി.ടിയില്‍ കാണാം എന്ന് പറഞ്ഞ് കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഇനിയും കൂടുതല്‍ കാത്തിരിക്കേണ്ടി വരും.

അതേസമയം, സാമന്തയുടെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് തന്നെയാണ് യശോദയും. വാടക ഗര്‍ഭം ധരിക്കുന്ന സൊമാറ്റോ ഡെലിവര്‍ ഗേള്‍ ആയാണ് സാമന്ത സിനിമയില്‍ എത്തുന്നത്. ഇവ എന്ന ആശുപത്രിക്കെതിരെ അണ്ടര്‍കവര്‍ ഓപ്പറേഷന്‍ നടത്തുന്ന ഐപിഎസ് ഓഫീസറാണ് യശോദ എന്ന സാമന്തയുടെ കഥാപാത്രം. തുടക്കം മുതല്‍ ഒടുക്കം വരെ സാമന്ത മാത്രം നയിക്കുന്ന സിനിമയാണ് യശോദ. മൂല്യമുള്ള ഒരു താരത്തോടൊപ്പം ഒരു നടി കൂടിയായുള്ള സാമന്തയുടെ വളര്‍ച്ച യശോദയില്‍ കാണാനാവും.

പുരാണങ്ങളിലെ ശ്രീകൃഷ്ണന്റെ വളര്‍ത്തമ്മയാണ് യശോദ. ആ സങ്കല്പത്തില്‍ നിന്നാണ് സാമന്തയുടെ കഥാപാത്രവും സിനിമയുടെ കഥാ പരിസരവും. പലവിധ സാഹചര്യങ്ങള്‍ കൊണ്ട് വാടക ഗര്‍ഭധാരണത്തില്‍ എത്തിപ്പെട്ട സ്ത്രീകളെ ചികിത്സിക്കുന്ന ആശുപത്രിയാണ് സിനിമയുടെ പശ്ചാത്തലം. പണത്തിന്റെയും മറ്റു പല ആവശ്യങ്ങളുടെയും സാഹചര്യം കൊണ്ട് വാടക ഗര്‍ഭധാരണത്തിലേക്ക് എത്തുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഇടയിലേക്ക് യശോദയെന്ന സ്ത്രീ എത്തുന്നതും തുടര്‍ന്നവിടെ നടക്കുന്ന ദുരൂഹവും നാടകീയവുമായ സംഭവങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. സാമന്തയ്‌ക്കൊപ്പം വരലക്ഷ്മി, ഉണ്ണി മുകുന്ദന്‍, മുരളി ശര്‍മ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.

പല സിനിമകളിലും കണ്ടു മടുത്ത സ്ഥിരം ട്വിസ്റ്റുകള്‍ ഒക്കെ ഉണ്ടെങ്കിലും സാമന്തയുടെ ആക്ഷന്‍ സീനുകള്‍ അടക്കം കുറെയേറെ നല്ല രംഗങ്ങള്‍ യശോദ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സും ചില സീനുകളും പ്രേക്ഷകരെ നിരാശാക്കുന്നുമുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ