സാമന്തയുടെ വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി ഭര്‍ത്താവ് രാജ് നിദിമോരുവിന്റെ പ്രായം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ‘രാജ് നിദിമോരുവിന്റെ പ്രായം’ ഗൂഗിള്‍ ട്രെന്‍ഡ് ചാര്‍ട്ടുകളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 വയസ് ആണ് രാജ് നിദിമോരുവിന്റെ പ്രായം. 38 വയസ് ആണ് സാമന്തയുടെ പ്രായം. ഇരുവരും തമ്മില്‍ 12 വയസ് വ്യാത്യാസമുണ്ട്.
1975 ഓഗസ്റ്റ് 4ന് തിരുപ്പതിയിലാണ് രാജ് നിദിമോരു ജനിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ ലിംഗ ഭൈരവി ദേവിയുടെ സന്നിധിയിലായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ സമാന്തയും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ദ് ഫാമിലി മാന്‍, ഫാര്‍സി, സിറ്റാഡല്‍: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് വെബ് സീരീസുകളുടെ സംവിധായകനാണ് രാജ് നിദിമോരു. 2024ല്‍ ഇരുവരും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും സമാന്ത അത് നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ വിവാഹത്തോടെ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.