ദീപികയും ആലിയയും സാമന്തയ്ക്ക് പിന്നില്‍; ഇന്ത്യയിലെ ജനപ്രിയ നടിയായി താരം

ഇന്ത്യയിലെ ജനപ്രിയ നടിമാരുടെ പട്ടികയില്‍ ഒന്നാമതെത്തി സാമന്ത. ഓര്‍മാക്‌സ് സ്റ്റാര്‍സ് ഇന്ത്യ ലവ് പ്രസിദ്ധീകരിച്ച ജനപ്രിയ നടിമാരുടെ പട്ടികയിലാണ് തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പര്‍നായികമാരെയെല്ലാം പിന്നിലാക്കി സാമന്ത ഒന്നാമതെത്തിയത്.

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ്, ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, നാഷണല്‍ ക്രഷ് രശ്മിക മന്ദാന, അനുഷ്‌ക ഷെട്ടി എന്നീ താരങ്ങള്‍ എല്ലാം സാമന്തയ്ക്ക് പട്ടികയില്‍ പിന്നിലാണ്. ‘ഫാമിലിമാന്‍ 2’ സീരിസിലെ രാജി എന്ന കഥാപാത്രത്തിലൂടെയാണ് സാമന്ത ബോളിവുഡിലടക്കം ശ്രദ്ധേയയാകുന്നത്.

ഇതിന് പിന്നാലെ നാഗചൈതന്യയുമായുള്ള വിവാഹമോചന വാര്‍ത്തയും വലിയ ചര്‍ച്ചയായി. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സും താരത്തെ കൂടുതല്‍ ശ്രദ്ധേയയാക്കി. ആരോഗ്യപരമായ വെല്ലുവിളികള്‍ അടക്കം താരം ഇപ്പോള്‍ നേരിടുന്നുണ്ട്.

സാമന്തയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ‘യശോദ’യും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ജനപ്രിയ നടിമാരുടെ പട്ടികയില്‍ സാമന്തയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് ആണ്. താരത്തിന്റെ ‘ഗംഗുഭായ് കത്യവാടി’ എന്ന സിനിമയും ‘ബ്രഹ്‌മാസ്ത്ര’യും ബോളിവുഡില്‍ ശ്രദ്ധ നേടിയിരുന്നു.

രണ്‍ബിറുമായുള്ള വിവാഹത്തിന് ശേഷം ഈ വര്‍ഷം ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടി ആയിരിക്കുകയാണ് ആലിയ. നയന്‍താരയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് നടി കാജല്‍ അഗര്‍വാള്‍ ആണ്. അഞ്ചാം സ്ഥാനത്ത് ആണ് ദീപിക പദുക്കോണ്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ