'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെ എന്ന് നടൻ സലിം കുമാർ. പ്രസിഡൻറും ജനറൽ സെക്രട്ടറിയും സ്ത്രീകൾ ആവട്ടെ. അങ്ങനെ വന്നാൽ അമ്മ സമൂഹത്തിന് കൊടുക്കുന്ന നല്ലൊരു സന്ദേശമാകും അതെന്നും സലിം കുമാർ പറഞ്ഞു. ആരോപണവിധേയർ മത്സരിക്കണോ എന്ന ചോദ്യത്തിന് നടൻ പ്രതികരിച്ചില്ല. അതേസമയം അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.

സംഘടനയുടെ തലപ്പത്തേക്ക് വനിതകൾ വരണമെന്ന അഭിപ്രായങ്ങൾ കൂടിയതോടെ പ്രസി‍ഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് ഇപ്പോൾ മുൻതൂക്കം. ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് പേർ. പത്രിക നൽകിയെങ്കിലും ജഗദീഷും, ജയൻ ചേർത്തലയും, രവീന്ദ്രനും പിന്മാറിയതായാണ് വിവരം.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്