ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ജയസൂര്യ- മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിന്റെ ആട് 3യ്ക്കായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഷാജി പാപ്പന്റെയും ടീമിന്റെയും മൂന്നാം വരവിൽ വലിയ പ്രതീക്ഷകളാണ് എല്ലാവർക്കുമുളളത്. ആദ്യ രണ്ട് ഭാ​ഗങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. മൂന്നാം ഭാ​ഗം ഈ വർഷം ഡിസംബറിൽ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആട് 3യുടെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണെന്നാണ് വിവരം. അതേസമയം ആട് മൂന്നാം ഭാ​ഗം ഏത് വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ആയിരിക്കുമെന്ന് പറയുകയാണ് നടൻ‌ സൈജു കുറുപ്പ്.

അടുത്തിടെ മൂന്നാം ഭാഗം സോംബി ചിത്രമായാണ് ഒരുങ്ങുന്നതെന്നും അതല്ല ടൈം ട്രാവൽ ആണ് സിനിമയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ സിനിമയെ കുറിച്ചുളള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായ അറക്കൽ അബുവിനെ അവതരിപ്പിക്കുന്ന നടൻ. ടൈം ട്രാവൽ വിഭാ​ഗത്തിലാണ് ആട് 3 ഒരുങ്ങുന്നതെന്നും രണ്ട് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് സിനിമയുടേതെന്നും സൈജു കുറുപ്പ് പറഞ്ഞു.

‘വളരെ രസകരമായ സിനിമയായിരിക്കും മൂന്നാം ഭാഗം. ആദ്യ രണ്ട് ഭാഗങ്ങളും ആളുകൾ കണ്ട് വളരെയധികം രസിച്ചു. മൂന്നാം ഭാഗവും ആളുകളെ ഒരുപാട് ചിരിപ്പിക്കും. ആളുകളുടെ പ്രതീക്ഷയ്‌ക്കും മുകളിൽ സിനിമ വരുമെന്നാണ് പ്രതീക്ഷ’, സൈജു കുറുപ്പ് പറഞ്ഞു. ആദ്യ രണ്ട് ഭാ​ഗങ്ങളേക്കാൾ കൂടിയ ബജറ്റിലാണ് മൂന്നാം ഭാ​ഗം ഒരുങ്ങുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി