അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറെങ്കില്‍ നായിക വേഷം തരാം; ഈ വിളികള്‍ക്ക് പിന്നില്‍ എന്റെ ഫോട്ടോഷൂട്ടുകള്‍; വെളിപ്പെടുത്തി സാധിക വേണുഗോപാല്‍

ചില അഡ്ജസ്റ്റ്‌മെന്റുകള്‍ക്കു തയ്യാറെങ്കില്‍ നായിക വേഷം തരാമെന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മോഡലും അഭിനേത്രിയുമായ സാധിക വേണുഗോപാല്‍. ഇങ്ങനെ അഡ്ജസ്റ്റ്‌മെന്റുകള്‍ ആവശ്യപ്പെട്ടവരോട് എല്ലാം ‘നോ’ ആണ് പറഞ്ഞത്. ചിലപ്പോള്‍ ആ സിനിമയുടെ പ്രൊഡ്യൂസറോ, ഡയറക്ടറോ ഇതൊന്നും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. ഇടയില്‍ നില്‍ക്കുന്നവരാണ് ഇത്തരം ചോദ്യങ്ങളുമായി വിളിക്കുന്നത്. ഫോണിലൂടെയാണ് പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. എനിക്ക് സിനിമ ഇല്ലെങ്കിലും ജോലി ചെയ്യാന്‍ പറ്റും.

മാത്രമല്ല ഒരിടത്ത് യെസ് പറഞ്ഞാല്‍ പിന്നെ ഒരിക്കലും മറ്റൊരിടത്ത് നോ പറയാന്‍ പറ്റില്ല. നോ എന്നും, ഇത്തരം അനുഭവങ്ങള്‍ ഉണ്ടായെന്നും തുറന്നു പറയുന്നവരെ ആളുകള്‍ക്ക് പേടിയാണ്. പിന്നെ നല്ല സിനിമാക്കാരും നമ്മള്‍ പ്രശ്‌നക്കാരി ആണെങ്കിലോ എന്നു കരുതി വിളിക്കാതിരിക്കും, അങ്ങനെയും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക വെളിപ്പെടുത്തി.

ഇങ്ങനെ അഡ്ജസ്റ്റ്‌മെന്റുകള്‍ക്കു വിളിക്കുന്നതിനു പിന്നില്‍ എന്റെ ഫോട്ടോഷൂട്ടുകള്‍ ഒരു പരിധി വരെ കാരണമായേക്കാം. മോഡലിംഗ് പണ്ടു മുതല്‍ക്കേ എന്റെ പാഷനാണ്. അതു വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. എന്റെ ഫോട്ടോ കണ്ട് എന്റെ സ്വഭാവം ഇതാണ് എന്നൊരു ചിന്ത ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ തോന്നിയാല്‍ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെ്‌നും സാധിക പറയുന്നു.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി