'ദൃശ്യ'ത്തിന് ശേഷം സ്റ്റൈലിഷ് കഥാപാത്രവുമായി റോഷന്‍; 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' റിലീസിന് ഒരുങ്ങുന്നു

റോഷന്‍ ബഷീര്‍ നായകനാകുന്ന “വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്” ചിത്രം റിലീസിന് ഒരുങ്ങുന്നു. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ആണ് റോഷന്‍ എത്തുക. വിന്‍സെന്റ് എന്ന ടൈറ്റില്‍ റോള്‍ ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.

ദൃശ്യം ചിത്രത്തിന് ശേഷം റോഷന്റെ ശക്തമായ മറ്റൊരു കഥാപാത്രമാണ് വിന്‍സെന്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ജൂണ്‍ അവസാന വാരമാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റുഫോമുകളില്‍ ചിത്രം റിലീസ് ചെയ്യുക.

റിവഞ്ച് ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ കഥയില്‍ വിന്‍സെന്റ് എന്ന ഹിറ്റ്മാന്‍ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു യാത്രവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്‌സി ഡ്രൈവറുമായി ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പുതുമുഖ താരം റിയാസ് അബ്ദുല്‍ റഹിം ആണ് ടാക്‌സി ഹോജ ആയി വേഷമിടുന്നത്.

കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം അഖില്‍ ഗീതാനന്ദ ഛായാഗ്രഹണവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സഞ്ജീവ് കൃഷ്ണന്‍ ആണ് പശ്ചാത്തല സംഗീതം. വാര്‍ത്ത പ്രചാരണം പി. ശിവപ്രസാദ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ