രണ്ട് വര്‍ഷത്തിനു ശേഷം റോമ വീണ്ടും സിനിമയിലേക്ക്; തിരിച്ചുവരവ് 'വെള്ളേപ്പ'ത്തിലൂടെ

നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റോമ. എന്നാല്‍ കുറച്ചു കാലമായി റോമ അഭിനയജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 2017-ല്‍ റിലീസ് ചെയ്ത സത്യയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം റോമ സിനിമയിലേക്കു മടങ്ങി വരാന്‍ പോവുകയാണ്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമയുടെ മടങ്ങി വരവ്.

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ നായകനായി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു അഡാര്‍ ലൗവിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫാണ് നായിക. ഷൈന്‍ ടോം ചാക്കോയും ശ്രീജിത് രവിയും പതിനെട്ടാം പടി, ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം, തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ ജീവന്‍ ലാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിഹാബാണ് നിര്‍വ്വഹിക്കുന്നത്. പൂമരം, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനം ഒരുക്കിയ ലീല എല്‍. ഗിരീഷ്‌കുട്ടനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൂമുത്തോളെ എന്ന സൂപ്പര്‍ഹിറ്റ് ഗാനം രചിച്ച അജേഷ് എം ദാസനും, കുടുക്ക് പൊട്ടിയ കുപ്പായം എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന് വരികള്‍ ഒരുക്കിയ മനു മഞ്ജിത്തുമാണ് വെള്ളേപ്പത്തിനും വരികളെഴുതുന്നത്.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ