അടിച്ചു കേറി വാ.., ട്രെന്‍ഡ് ആയി ദുബായ് ജോസ്! 'ടര്‍ബോ ജോസി'നെ വീഴ്ത്തി റിയാസ് ഖാന്‍

തിയേറ്ററുകളില്‍ തരംഗം തീര്‍ക്കുന്നത് ‘ടര്‍ബോ ജോസ്’ ആണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കുന്നത് ‘ദുബായ് ജോസ്’. 20 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ജലോത്സവം’ എന്ന ചിത്രത്തില്‍ നടന്‍ റിയാസ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ദുബായ് ജോസ്.

ഈ ചിത്രത്തിലെ റിയാസിന്റെ ‘അടിച്ചു കേറി വാ’ എന്ന ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ടര്‍ബോ സിനിമയും ജോസ് എന്ന കഥാപാത്രവും ഹിറ്റായതോടെയാണ് ദുബായ് ജോസും തരംഗമായത്. ഒരു സ്പൂഫ് ആയി കണ്ടാണ് പലരും ദുബായ് ജോസിനെ വൈറലാക്കിയത്.

സിബി മലയിലിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജലോത്സവം. കുഞ്ചാക്കോ ബോബന്‍, നവ്യ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ ചീങ്കണ്ണി ജോസ് എന്ന് വിളിപ്പേരുള്ള ദുബായ് ജോസ് എന്ന വില്ലന്‍ കഥാപാത്രമായാണ് റിയാസ് ഖാന്‍ വേഷമിട്ടത്.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ വള്ളംകളിയുടെ കഥയാണ് ജലോത്സവം പറഞ്ഞത്. റിലീസ് ആയ സമയത്ത് ലഭിക്കാതിരുന്ന സ്വീകരണമാണ് ഇന്ന് അപ്രതീക്ഷിതമായി ദുബായ് ജോസിന് ലഭിക്കുന്നത്. അതേസമയം, മമ്മൂട്ടിയുടെ ടര്‍ബോ ജോസ് ബോക്‌സ് ഓഫീസില്‍ 50 കോടിയും പിന്നിട്ട് 100 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്.

Latest Stories

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ