നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ റിഷി പങ്കുവച്ചിരുന്നു. ആറ് വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്നുവെന്നും ‘ഒഫിഷ്യല്‍’ ആക്കാനുള്ള സമയമായെന്നും അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്.
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് റിഷി ശ്രദ്ധ നേടിയത്. മുടിയന്‍ എന്ന കഥാപാത്രം സ്വീകര്യത നേടുകയായിരുന്നു. പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
View this post on Instagram