അതെ, സാക്ഷാല്‍ മമ്മൂക്ക തന്നെ.. വലുത് എന്തോ വരാനിരിക്കുന്നുണ്ട്..; ഡബ്ബിങ് ചിത്രങ്ങളുമായി രേവതി

മമ്മൂട്ടിക്കൊപ്പമുള്ള പുതിയ പ്രോജക്ടിന്റെ വിശേഷങ്ങളുമായി നടിയും സംവിധായികയുമായ രേവതി. മമ്മൂട്ടിക്കൊപ്പം ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങളാണ് രേവതി പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം റസൂല്‍ പൂക്കുട്ടി, ശങ്കര്‍ രാമകൃഷ്ണന്‍, സൗണ്ട് എന്‍ജിനീയര്‍ സുബിന്‍ ജോസഫ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

മമ്മൂട്ടി ഡബ്ബിങ് ചെയ്യുന്ന അവസരത്തില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് രേവതി ആദ്യം പങ്കുവച്ചത്. ”നമുക്ക് ഒരു ശബ്ദത്തെയും, അതുല്യമായ വ്യക്തിത്വത്തെയും, അഭിനയത്തിന്റെ പര്യായമായ ഒരു നടനെയും ലഭിച്ചു. നിങ്ങള്‍ക്ക് ഊഹിക്കാമോ! ഉടന്‍ വരുന്നു…” എന്ന ക്യാപ്ഷനോടെയാണ് ആദ്യത്തെ പോസ്റ്റ്.

”അതെ… സാക്ഷാല്‍ മമ്മൂക്ക, എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണല്ലോ വിളിക്കുന്നത്. ഒരൊറ്റ മെസേജ്, അദ്ദേഹം നമ്മുടെ ഷോയെ കൂടുതല്‍ വലുതാക്കാന്‍ എത്തി. റസൂല്‍ പൂക്കുട്ടി, ശങ്കര്‍ രാമകൃഷ്ണന്‍, ലാല്‍ മീഡിയയിലെ സൗണ്ട് എഞ്ചിനീയറായ സുബിന്‍ എന്നിവര്‍ അദ്ദേഹത്തിന് ചുറ്റും തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനായി തിരക്കിട്ട് നില്‍ക്കുന്നു… ഉടന്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ് രേവതിയുടെ അടുത്ത പോസ്റ്റ്.

ഇതിന് മുമ്പ് സംവിധായകന്‍ രഞ്ജിത്തിന്റെയും നടന്‍ അനൂപ് മേനോന്റെയും ചിത്രങ്ങളും രേവതി പങ്കുവച്ചിരുന്നു. വലിയൊരു പ്രോജക്ട് ആണ് വരാന്‍ പോകുന്നത് എന്നാണ് സൂചന. എന്നാല്‍ ഈ പ്രോജക്ടിനെ കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ