'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...

കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. കുടുംബത്തിന്റെ അത്താണിയായിരുന്നു സുധിയുടെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെയാണ് രേണു അഭിനയത്തിലേക്ക് ഇറങ്ങുന്നത്. അതിന്റെ പേരിൽ പലപ്പോഴും രേണു വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്.

ഇപ്പോഴിതാ ഭാര്യ രേണുവിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സുധി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ടെന്നും രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് സംഭവിച്ചു പോയതാണെന്നും സുധി ഓൺലൈൻ ചാനലായ പ്രസ് മലയാളം ടി വിക്ക് നൽകിയ അഭിമുഖത്തിനിടെ പറയുന്നുണ്ട്.

‘ഞാൻ ഇത്‌ വരെ പറയാത്ത ഒരു കാര്യം ആണ്, പക്ഷെ എനിക്ക് അത് പറഞ്ഞെ പറ്റു. വൈഫിനു മെന്റലി ഡിപ്രെഷൻ ഉണ്ട് പുള്ളിക്കാരിക്ക്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് സംഭവിച്ചു പോയതാണ്. അപ്പോൾ അത് ഓവർ ആയിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല. അതിന്റെ ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്. പിന്നെ പപ്പയുടെ കാര്യം ഒക്കെ എല്ലാം പറഞ്ഞിട്ട് ഇതിൽ നിന്ന് പറ്റിപ്പോയതാണ് ഈ കാര്യങ്ങളൊക്കെ. ഇതെല്ലാം മെയിന്റെയിൻ ചെയ്ത് പോകുന്നുണ്ട്. അതിന്റെ ഇടയ്ക്ക് ആണ് ഈ ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടിയിട്ട് ഈ സ്കിറ്റുകളും കാര്യങ്ങളും എല്ലാം ചെയ്യുന്നതും എല്ലാം. ഒന്നുമില്ല. ഒരു കുഴപ്പവും ഇല്ല. എന്നെ കുറ്റം പറയാതെ ഇരിക്കുക, സപ്പോർട്ട് ചെയ്യുക. എനിക്ക് അത്രയേ പറയാൻ ഉള്ളു.’- സുധിയുടെ വാക്കുകൾ

നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പലപ്പോഴും പരിധി വിടാറുണ്ട്. റീലുകളും ഫോട്ടോയും ഒക്കെ പങ്കുവച്ച് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. റീലുകളും ഫോട്ടോകളും ഒക്കെ പങ്കുവച്ച് സോഷ്യൽ ലോകത്ത് സജീവമായ രേണു സുധിയ്ക്ക് അടുത്തിടെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ബോഡി ഷെയ്മിം​ഗ് അടക്കം നേരിടേണ്ടി വന്ന രേണുവിന്റെ പുതിയ ഫോട്ടോ ഷൂട്ടുകളാണ് ചിലരെ ചൊടിപ്പിച്ചത്. പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളാണ് വന്നത്. ഇതിനെതിരെ രേണു പ്രതികരിച്ചിട്ടുമുണ്ട്. നെഗറ്റീവ് കമന്റുകൾ തനിക്ക് വീണ്ടും ഉയർന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗൺ ആക്കില്ലെന്നും രേണു സുധി പറയുന്നു. താൻ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു കുറിക്കുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ച് രം​ഗത്ത് എത്തിയത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ