ഞൊടിയിടയില്‍ നടന്‍ കഥാപാത്രമാകുന്ന വിസ്മയം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നുപോയി ആ രാത്രിയില്‍: രഞ്ജിത്

മോഹന്‍ലാല്‍- രജ്ഞിത്ത് കൂട്ടുകെട്ടില്‍ പിറന്ന, മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് ദേവാസുരം. 26 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠനും കഥാപാത്രങ്ങളും സിനിമാ പ്രേക്ഷകരുടെ മനസില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ദേവാസുരവുമായി ബന്ധപ്പെട്ട് തന്റെ മനസില്‍ മറക്കാന്‍ പറ്റാത്ത ഒരു രംഗമുണ്ടെന്ന് പറയുകയാണ് രജ്ഞിത്ത്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തിലെ വിസ്മയം താന്‍ കണ്ടുനിന്ന രാത്രിയെ കുറിച്ചായിരുന്നു ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് വെളിപ്പെടുത്തിയത്.

രജ്ഞിത്തിന്റെ വാക്കുകള്‍-”

സിനിമയുടെ ഷൂട്ടിംഗിനിടയില്‍ മറക്കാന്‍ പറ്റാത്ത ഒരു രംഗമുണ്ട്. നീലകണ്ഠന്‍ അമ്മയെ കണ്ടിട്ട് മടങ്ങിവന്ന് താന്‍ അച്ഛനില്ലാത്തവനാണെന്ന് അറിഞ്ഞ് തകര്‍ന്നു നില്‍കുന്ന സീന്‍. കാര്‍ ഷെഡ് തുറന്ന് അച്ഛന്റെ പഴയകാറിനോട് സംസാരിക്കുന്ന ആ സീന്‍, വൈകുന്നേരം തുടങ്ങി നേരം വെളുക്കുന്നതു വരെ എടുത്തിട്ടാണ് തീര്‍ന്നത്. ആ സീനില്‍ മഴ പെയ്യുന്നുണ്ട്. മഴമൂലമുണ്ടായ ചില കാഴ്ച പ്രശ്നങ്ങള്‍ കാരണം സീന്‍ വീണ്ടും എടുക്കേണ്ടി വന്നു.

ലാലിന്റെ അഭിനയത്തിന്റെ വിസ്മയം ഞാന്‍ കണ്ടു നിന്ന രാത്രിയായിരുന്നു അത്. ലാല്‍ ഡയലോഗുകള്‍ മുഴുവനും മനപാഠം പഠിച്ച് തയ്യാറായി വന്നിട്ടാണ് അഭിനയിക്കുന്നത്. ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ തലതുവര്‍ത്തി വന്ന് എന്നോട് ആ ഷോട്ടുമായും സിനിമയുമായും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ച് നില്‍ക്കും ലാല്‍. പക്ഷേ ഞാന്‍ അപ്പോഴും ആ സീനിന്റെ ഹാങ്ങോവറിലായിരിക്കും.

വീണ്ടും ഷോട്ട് റെഡി എന്നു പറയുമ്പോള്‍ ഒറ്റ നിമിഷം കൊണ്ട് ലാല്‍ കഥയിലെ നീലകണ്ഠനായി മനസു തകര്‍ന്നു നില്‍ക്കുന്ന മുഹൂര്‍ത്തത്തിലേക്ക് പരകായ പ്രവേശം പോലെ സഞ്ചരിക്കും. ഞൊടിയിടയില്‍ നടന്‍ കഥാപാത്രമാകുന്ന വിസ്മയം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നുപോയി ആ രാത്രിയില്‍”.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്