കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് എ. കെ ലോഹിതദാസ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്റ്റാർഡമല്ല തനിക്ക് വേണ്ടതെന്നും, അവരിലെ നടനെയാണ് ആവശ്യമെന്നും ഉറക്കെ പ്രഖ്യാപിച്ച തിരക്കഥാകൃത്ത്. മലയാളത്തിൽ എന്നും ജീവിതഗന്ധിയായ സിനിമകളും, പച്ചയായ മനുഷ്യരെയും വരച്ചിട്ട അതുല്യ കലാകാരൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എഴുപത് വയസ് തികഞ്ഞേനെ.

ലോഹിതദാസ് (ഫോട്ടോ കടപ്പാട്- മാതൃഭൂമി)

നാല്പത്തിനാല് തിരക്കഥകൾ, സംവിധായകനായി 12 ചിത്രങ്ങൾ ഇതാണ് ലോഹിതദാസ് മലയാളികൾക്ക് വേണ്ടി മാറ്റിവെച്ചിട്ട് പോയത്. അതൊരു അടയാളപ്പെടുത്തൽ കൂടിയാവുന്നു. ‘ഒരു നല്ല സിനിമ നിർമ്മിക്കാൻ നിങ്ങൾക്ക് മൂന്ന് കാര്യങ്ങളാണ് ആവശ്യം, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ്’ എന്ന് പറഞ്ഞത് വിഖ്യാത സംവിധായകൻ ഹിച്ച്കോക്ക് ആണ്. അത്തരമൊരു വാക്യത്തിന്റെ പൂർണരൂപമായിരുന്നു മലയാള സിനിമയ്ക്ക് ലോഹിതദാസ് എന്ന പേര്.

ചെറുകഥകളായിരുന്നു ലോഹിതദാസിന്റെ തട്ടകം. അവിടെ നിന്നാണ് പിന്നീട് പ്രൊഫഷണൽ നാടകമെഴുത്തിലേക്ക് എത്തുന്നത്. ലോഹിതദാസിന്റെ തന്നെ ‘ഏകാദശി നോറ്റ കാക്ക’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ‘സിന്ധു ശാന്തമായി ഒഴുകുന്നു’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിക്കുന്നത്. 1986-ലെ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലോഹിതദാസ് ഇതിലൂടെ സ്വന്തമാക്കി. സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയായിരുന്നു ലോഹിതദാസിന്റ പ്രധാന നാടകങ്ങൾ.

ലോഹിതദാസ്

1987-ൽ സിബി മലയിലിന്റെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടായിരുന്നു ലോഹിതദാസ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ തന്നെ അക്കാലത്തെ മികച്ച സംവിധായകരായ ജോഷി, ഭരതൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് തുടങ്ങീ നിരവധി പ്രതിഭകളോടൊപ്പം പ്രവർത്തിച്ചു. അതിൽ തന്നെ സിബി മലയിലുമായി ചേർന്ന് പുറത്തിറങ്ങിയ കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇന്ന് ക്ലാസിക്കുകളാണ്. 1988-ൽ ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം.

Kireedam (1989) - IMDb

സേതുമാധവനും ബാലൻ മാഷും രാജീവ് മേനോനും അച്ചൂട്ടിയും, ആന്റണിയും, ചന്ദ്രദാസും, മേലേടത്ത് രാഘവൻ നായരും, വിദ്യാധരനും ഭാവനയും പ്രിയംവദയും ഭാനുവും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. തന്റെ മരണ ശേഷമായിരിക്കും ലോഹിതദാസ് എന്ന പേര് മലയാളികൾ വിലയിരുത്തുന്നതെന്ന് ലോഹിതദാസ് ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയുള്ളിടത്തോളം കാലം മലയാളികൾ ലോഹിതദാസ് എന്ന പേര് ചർച്ച ചെയ്തുകൊണ്ടേയിരിക്കും. അതാണ് എഴുത്തിന്റെ ശക്തി.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത