ഇത് ഹിറ്റ് ഫോര്‍മുല! മമ്മൂട്ടി ചേട്ടനൊപ്പം 50 കോടി നേട്ടത്തില്‍ ആസിഫ് അലി; 'രേഖാചിത്രം' തെളിഞ്ഞു

ഈ വര്‍ഷത്തെ ആദ്യ 50 കോടി കളക്ഷന്‍ നേട്ടത്തില്‍ ആസിഫ് അലി-അനശ്വര രാജന്‍ സിനിമ ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ സിനിമയാണ് രേഖാചിത്രം. ജനുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം 13 ദിവസത്തിനുള്ളിലാണ് 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.

‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. ”ഞങ്ങള്‍ സ്വപ്നം കണ്ടതും അതിലേറെയും ഇതാണ്. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി” എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് അലി 50 കോടി നേട്ടത്തിന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ ചിത്രത്തെ പുകഴ്ത്തി പോസ്റ്റുമായി എത്തിയിരുന്നു. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിലെ മമ്മൂട്ടി സാന്നിധ്യവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

മനോജ് കെ ജയന്‍, സിദ്ദിഖ്, നിഷാന്ത് സാഗര്‍, ഉണ്ണി ലാലു, സെറിന്‍ ഷിഹാബ്, മേഘാ തോമസ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ്, സായികുമാര്‍, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ഒരുക്കി. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി