അതീവ ശ്രദ്ധയോടെയാണ് സീമ ചേച്ചി ഒരോ ഷോട്ടും അഭിനയിക്കുന്നത്: രജിഷ വിജയന്‍

“മാന്‍ഹോളി”ന് ശേഷം നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി വിധു വിന്‍സെന്റ് ഒരുക്കുന്ന ചിത്രമാണ് “സ്റ്റാന്‍ഡ് അപ്പ്”. ഒരു സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ കഥ പറയുന്ന ചിത്രത്തില്‍ നടി സീമയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സീമയുടെ കൂടെ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രജിഷ വിജയന്‍.

സീമയുടെ അഭിനയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നാണ് രജിഷ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. “”സ്റ്റാന്‍ഡ് അപ്പിലെ സീമ ചേച്ചിയുടെ അഭിനയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഫിലിമില്‍ വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെയാണ് സീമ ചേച്ചി ഒരോ ഷോട്ടും അഭിനയിക്കുന്നത്”” എന്നാണ് രജിഷ പറയുന്നത്.

മലയാളത്തില്‍ ആദ്യമായി സ്റ്റാന്‍ഡ് അപ്പ് കോമഡി പശ്ചാത്തലത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് എന്നതാണ് സ്റ്റാന്‍ഡ് അപ്പിന്റെ പ്രത്യേകതകളില്‍ ഒന്ന്. അര്‍ജ്ജുന്‍ അശോകന്‍, സേതുലക്ഷ്മി, വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐവി ജുനൈസ്, ദിവ്യ ഗോപിനാഥ്, ധ്രുവ് ധ്രുവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍