കാന്താര 2 വില്‍ രജനിയും; അമ്പരന്ന് ആരാധകര്‍

കാന്താര 2നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കാന്താര 2ല്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഭാഗമായേക്കും എന്നാണ് വിവരം. സംവിധായകന്‍ തന്നെയാണ് ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും പ്രാഥമിക ജോലികളും നടന്നു വരികയാണ്. നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തിലുണ്ടാകുമെന്നും റിഷബ് ഷെട്ടി പറഞ്ഞു. ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാന്താരയുടെ വിജയത്തിന് പിന്നാലെ രജനിയെ ചെന്നൈയിലെ വീട്ടിലെത്തി റിഷബ് സന്ദര്‍ശിച്ചിരുന്നു. ചിത്രം കണ്ടതിന് ശേഷം കാന്താര ടീമിനെ പ്രശംസിച്ച് രജനികാന്തും രംഗത്ത് വന്നു.
നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂര്‍ ആണ് രണ്ടാം ഭാഗത്തെ സംബന്ധിച്ച സൂചന ആദ്യം നല്‍കുന്നത്. രണ്ടാം ഭാഗം സീക്വല്‍ ആയിരിക്കില്ലെന്നും ‘പഞ്ചുരുളി ദൈവയുടെ കഥ’ പറയുന്ന പ്രീക്വലാകുമെന്നും അദ്ദേഹം പറഞ്ഞു.

2024 ഏപ്രിലില്‍-മെയ് മാസത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര പ്രീക്വല്‍ ആലോചിക്കുന്നുവെന്നും പുതിയ ചില കഥാപാത്രങ്ങളും കൂടി അണിചേരുമെന്നും വിജയ് കിരഗണ്ഡൂര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്