അർജുൻ ദാസിന്റെ കൂടെ രാജ് ബി ഷെട്ടിയും; 'ടർബോ'യിൽ മമ്മൂട്ടിക്ക് മരണമാസ് വില്ലന്മാർ

മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടർബോ’യിൽ കന്നഡ സൂപ്പർ താരം രാജ്. ബി. ഷെട്ടിയും. മിഥുൻ മാനുവൽ തോമസാണ് ആക്ഷൻ- എന്റർടൈനർ ഴോണറിൽ പുറത്തിറങ്ങുന്ന ടർബോയ്ക്ക് തിരക്കഥയെഴുതുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും ഒരു സിനിമയിൽ ഒന്നിക്കുമ്പോൾ തെന്നിന്ത്യൻ പ്രേക്ഷകർ വളരെ പ്രതീക്ഷയിലാണ്.

ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ്- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ടർബോ.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം. തമിഴിൽ നിന്നും അർജുൻ ദാസും തെലുങ്കിൽ നിന്നും സുനിലും വന്നതോട് കൂടി പാൻ ഇന്ത്യൻ ലെവലിലേക്കാണ് സിനിമ ഇപ്പോൾ ഉയർന്നിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി