സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം മനസിലായി, അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഡ്രസ്സ് കോഡ് ഉണ്ട്: രാഹുല്‍ ഈശ്വര്‍

നടി ഹണി റോസിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം താങ്കളുടെ മനസിലെ ദേഷ്യത്തില്‍ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. വസ്ത്രധാരണം ശ്രദ്ധിക്കണമെന്ന് പറയുന്നത് തനിക്ക് ‘നിയന്ത്രണ പ്രശ്‌നം’ ഉള്ളത് കൊണ്ടല്ല, പകരം നമ്മുടെ സമൂഹത്തില്‍ ഒരുപാടു തരം ആള്‍ക്കാള്‍ ഉള്ളതുകൊണ്ടാണ്. അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ്സ് കോഡ്’ ഉണ്ട് എന്നാണ് രാഹുല്‍ ഈശ്വര്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്:

പ്രിയപ്പെട്ട ശ്രീ / കുമാരി ഹണി റോസ്,

താങ്കളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ‘ബോയ്ഫ്രണ്ട് എന്ന താങ്കളുടെ ആദ്യ സിനിമയില്‍ എന്റെ സുഹൃത്ത് നാഷ് ഖാന്‍ വില്ലനായി അഭിനയിച്ചിരുന്നു. ഹണിയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ ആണ് മനസിലാക്കിയിട്ടുള്ളത് എല്ലാവരില്‍ നിന്നും. ബഹുമാനത്തോടെയുള്ള വിമര്‍ശനം / feedback ആയി ഇതെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ്സ് കോഡ്’ ഇപ്പോള്‍ തന്നെ ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു. വിശുദ്ധ വത്തിക്കാനില്‍ പോകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചപ്പോള്‍ അവിടെയും ഡ്രസ്സ് കോഡ് കാണാന്‍ ഉള്ള അവസരം എനിക്ക് ലഭിച്ചു.

ഭാഷയില്‍ എന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി അര്‍പിക്കുന്നു. സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം താങ്കളുടെ മനസിലെ ദേഷ്യത്തില്‍ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരെ / ഒരു സ്ത്രീക്കുമെതിരെ ഉള്ള ഒരു ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ല .. പക്ഷെ .. ഒരു വലിയ പക്ഷെ ..

താങ്കള്‍ക്കെതിരെ ഉള്ള വസ്ത്രധാരണത്തിലെ വിമര്‍ശനങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് എനിക്ക് ‘നിയന്ത്രണ പ്രശ്‌നം’ ഉള്ളത് കൊണ്ടല്ല, പകരം നമ്മുടെ സമൂഹത്തില്‍ ഒരുപാടു തരം ആള്‍ക്കാള്‍ ഉണ്ട്. കുട്ടികള്‍, വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍, പ്രായമായവര്‍, കുടുംബങ്ങള്‍ എന്നിവ ഉള്ളതുകൊണ്ടാണ്. ഹണിയെ പോലുള്ള കലാകാരികള്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ 1 വര്‍ഷം ജയിലില്‍ ഇടണോ എന്ന് കൂടി താങ്കള്‍ ചിന്തിക്കണം.

ഹണി ഉന്നയിച്ച പോയിന്റ് മുഖ്യമന്ത്രിയും, മാധ്യമങ്ങളും ഒക്കെ ഏറ്റെടുത്തു. ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തണം എന്ന പൊതു നിലപാടിലേക്ക് എല്ലാവരും എത്തിച്ചേര്‍ന്നു. Congrats (സിനിമയിലും ഇതു ബാധകമാകും എന്ന് പ്രതീക്ഷിക്കുന്നു) കലാകാരി എന്ന നിലയില്‍ വിമര്‍ശനം സ്വീകരിക്കാനും വിശാല മനസ്സോടെ കാര്യങ്ങള്‍ കാണാനും സാധിക്കട്ടെ. ജനുവരി 10ന് ഇറങ്ങുന്ന റേച്ചല്‍ സിനിമയ്ക്ക് ആള്‍ ദി ബെസ്റ്റ്.

Latest Stories

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ

ധോണിയുടെ ആവശ്യമില്ല, ചെന്നൈയെ നയിക്കാൻ സഞ്ജുവും ഋതുരാജുമുണ്ട്: എ ബി ഡിവില്ലിയേഴ്സ്

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല