ഒരാഴ്ച്ച പിന്നിടുമ്പോള്‍ 28 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാര്‍; തരംഗമായി ലൂസിഫറിലെ ഐറ്റം ഡാന്‍സ്

പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി ലൂസിഫറിലെ റഫ്ത്താര വീഡിയോഗാനം. ഒരാഴ്ച്ച പിന്നിടുമ്പോള്‍ 28 ലക്ഷത്തില്‍ പരം വ്യൂസാണ് ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയുടെ ഐറ്റം ഡാന്‍സിന് ലഭിച്ചിരിക്കുന്നത്. . ജ്യോത്സ്‌ന ആലപിച്ച റഫ്ത്താര എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്.

പുറത്തിറങ്ങി 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗാനത്തിന് അഞ്ചര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ ലഭിച്ച ഈ വീഡിയോയ്ക്ക് മൂന്നുദിവസം കൊണ്ട് 18 ലക്ഷം വ്യൂസാണ് ലഭിച്ചത്. ഗോവയില്‍ ജനിച്ച വാലുച്ച ഡിസൂസ പോര്‍ച്ചുഗീസ് – ജര്‍മ്മന്‍ വംശജയാണ്. പതിനാറാം വയസ് മുതല്‍ മോഡലിംഗ് രംഗത്ത് സജീവമാവുകയായിരുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബോഡി ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയതാണ് കരിയറില്‍ വഴിത്തിരിവായത്.

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പൃഥ്വിരാജിന്റെ കന്നിസംവിധാന സംരഭമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥ ഒരു ബോക്സ് ഓഫീസ് ഹിറ്റിനു വേണ്ട ചേരുവകളെല്ലാം സമര്‍ത്ഥമായി സന്നിവേശിപ്പിച്ച ഒന്നായിരുന്നു. അത് ശരിയായ ദിശയില്‍ തന്നെ സഞ്ചരിക്കുന്നു എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Stories

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്