'കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്'; മലയാള സിനിമ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാർ

മലയാള സിനിമ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത് കുമാർ. ഒരു മലയാള സിനിമ സെറ്റിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പുരുഷന്മാർ അത് ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്നാണ് വെളിപ്പെടുത്തൽ.

വട്ടംകൂടിയിരുന്ന് പുരുഷന്മാർ കാരവാനിനകത്തെ നടിമാരുടെ നഗ്നദൃശ്യങ്ങൾ ആസ്വദിക്കുന്നത് കണ്ടതോടെ ശക്തമായി പ്രതികരിച്ചെന്ന് രാധിക ശരത്കുമാർ പറയുന്നു. ചെരിപ്പൂരി അടിക്കുമെന്ന് അവരോട് പറഞ്ഞു. പിന്നീട് ഭയം കാരണം കാരവൻ ഉപയോഗിച്ചില്ല. ഹോട്ടലിൽ പോയാണ് വസ്ത്രം മാറിയതെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെന്നിന്ത്യയിലെ മുതിർന്ന നടിമാരിലൊരാളായ രാധിക ശരത് കുമാർ മലയാളത്തിൽ സമീപകാലത്ത് അഭിനയിച്ചത് നാല് സിനിമകളിലാണ്. ദിലീപ് നായനായ രാമലീല, പവി കെയർ ടേക്കർ, മോഹൻലാലിന്റെ ഇട്ടിമാണി മേഡ് ഇൻ ചൈന, ദി ഗാംബിനോസ് എന്നിവയാണ് ഇവ.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 67-ാം പാരഗ്രാഫിൽ ഈ കാര്യങ്ങൾ പറയുന്നുണ്ട്. സെറ്റിൽ വസ്ത്രം മാറുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും സുരക്ഷിതമായി കാരവാനുകൾ നൽകണമെന്നും ഒരു നടി ജസ്റ്റിസ് ഹേമയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. കാരവാനിൽ വസ്ത്രം മാറുമ്പോൾ നഗ്ന ദൃശ്യങ്ങൾ പകർത്താൻ സാധ്യതയുണ്ടെന്നും സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും നടിമാർ കമ്മിറ്റിയോട് പറഞ്ഞിരുന്നു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി