ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം പ്രഖ്യാപിച്ച അതേ തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കള്‍. ഗീതു മോഹന്‍ദാസും യാഷും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് അനിശ്ചിതമായി നീട്ടി വച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഈ വാര്‍ത്തകളെ തള്ളിക്കൊണ്ടാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ച പ്രകാരം 2026 മാര്‍ച്ച് 19ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. റിലീസ് മാറ്റും എന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് വാര്‍ത്ത ഉറപ്പിച്ചു കൊണ്ടുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് പോസ്റ്റ് പങ്കുവച്ചത്.
സിനിമ തിയേറ്ററുകളിലേക്ക് എത്താന്‍ ഇനി 140 ദിവസമാണ് കൂടെയുണ്ടെന്നും നിര്‍മ്മാതാക്കള്‍ ഓര്‍മിപ്പിച്ചു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമ ഒരേ സമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുള്ളതിനാല്‍ ഇതൊരു പാന്‍ വേള്‍ഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
അതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാത്രല്ല മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്സിക് നിര്‍മ്മിക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.