സ്വര്‍ണം കൊണ്ട് പ്രതികാരം എഴുതാന്‍ 'ഖാലിഫ'; 12 വര്‍ഷത്തിന് ശേഷം പൃഥ്വിരാജ്- വൈശാഖ് ചിത്രം

12 വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്നു. ‘ഖാലിഫ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് പൃഥ്വിരാജ് പുറത്തു വിട്ടിരിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ ‘പോക്കിരിരാജ’യ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രമാണിത്.

‘സ്വര്‍ണം കൊണ്ട് പ്രതികാരം എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. പ്രതികാര കഥയായിരിക്കും ഖലീഫ എന്നാണ് പോസ്റ്ററിലെ തലവാചകം നല്‍കുന്ന സൂചന. ദ റൂളര്‍ എന്നും സിനിമയുടെ പേരിന് മുകളിലായി കാണാം.

സ്വര്‍ണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നില്‍ക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ‘കടുവ’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ജിനു വി. എബ്രഹാമാണ് ഖാലിഫയ്ക്കും തിരക്കഥ ഒരുക്കുന്നത്.

ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് സംഗീതം ഒരുക്കും. ജിനു വി എബ്രഹാം, ഡോല്‍വിന്‍ കുര്യാക്കോസ്, സൂരജ് കുമാര്‍, സാരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷാജി നടുവില്‍ ആണ് ആര്‍ട്ട് ഡയറക്ടര്‍. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ