സീന്‍ മാറാന്‍ പോകുന്നതേയുള്ളൂ.. പുതിയ ലൊക്കേഷനില്‍ എത്തി പൃഥ്വിരാജ്; 'എമ്പുരാന്‍' അപ്‌ഡേറ്റ് പങ്കുവച്ച് താരം

പ്രഖ്യാപിച്ചത് മുതല്‍ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയായിരുന്നു എമ്പുരാന്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എമ്പുരാന്റെ വലിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

എമ്പുരാന്റെ ഇനിയുള്ള ചിത്രീകരണം കേരളത്തിലായിരിക്കും എന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. എല്‍ടുഇ, എമ്പുരാന്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രവും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.


അതേസമയം, സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്രാം ഖുറേഷിയായി മാറിയത് എന്നതാകും ഈ എമ്പുരാന്‍ പറയാന്‍ പോകുന്നത് എന്നാണ് സൂചന. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും ഈ ചിത്രത്തിലുണ്ടാകും.

ഇലുമാനിറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും ഈ ഭാഗത്തിലാകും എന്നും സൂചനകളുണ്ട്. ചിത്രത്തിന് ഇനിയൊരു തുടര്‍ഭാഗം കൂടി ഉണ്ടായേക്കും. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സുമാണ് നിര്‍മ്മാണം. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാണ് മറ്റ് പ്രധാന ലൊക്കേഷനുകളായത്.

മുരളി ഗോപിയാണ് കഥയും തിരക്കഥയും. തിയേറ്ററിലും ഒ.ടി.ടിയിലും വന്‍ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാല്‍ പാന്‍ വേള്‍ഡ് ലെവലിലാണ് പൃഥ്വിരാജ് എമ്പുരാന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ബജറ്റോ റിലീസ് തീയതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലൂസിഫറിലെ താരങ്ങള്‍ക്കൊപ്പം കൂടുതല്‍ അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകാനാണ് സാധ്യത.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്