'പൃഥ്വിക്ക് മോഹൻലാലിന്റെ അതേ എനർജി, അത് കാണുമ്പോൾ തന്നെ സന്തോഷം'; ഷാജി കെെലാസ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് ഒരുക്കിയ ചിത്രം കടുവ തിയേറ്ററുകളിൽ വിജയകരമായി ജെെത്രയാത്ര തുടരുകയാണ്. ചിത്രത്തിനു പിന്നാലെ ഷാജി കെെലാസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയായിൽ വെെറലായി മാറിയിരിക്കുന്നത്. മോഹൻലാലിന്റെ അതേ എനർജിയാണ് പൃഥ്വിക്കുമെന്ന് സംവിധായകൻ ഷാജി കെെലാസ്. പഴയ സിനിമകളിൽ ഫെെറ്റ് സീനുകൾ വരുമ്പോൾ മോഹൻലാൽ കണ്ണും പൂട്ടി ഇറങ്ങുമായിരുന്നു. അതുപോലെ തന്നെയാണ് പൃഥ്വിരാജുമെന്ന് ഫിൽമി ഹൂഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഈക്കാര്യം  പറഞ്ഞത്. പൃഥ്വിയുടെ ആ ഒരു എനർജി കാണുമ്പോൾ തന്നെ നമ്മുക്കും സന്തോഷമാകും.

കടുവയുടെ ഫെെറ്റ് സീനിൽ കടുവയുടെ മാനറിസം കൊണ്ട് വരേണ്ടത് അത്യാവിശ്യമായിരുന്നു. അത് കണ്ട് അറിഞ്ഞ് തന്നെ അദ്ദേഹം ചെയ്തെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കെെലാസ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു കടുവ.

മാസ് മസാല ആക്ഷൻ ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി മാറിയിരുന്നു. രണ്ട് പേർ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങൾ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാൻ ഷാജി കെെലാസ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

കടുവക്കുന്നേൽ കുര്യച്ചനായി പൃഥ്വിരാജും ഐ.ജി ജോസഫ് ചാണ്ടിയായി വിവേക് ഒബ്രോയ്യുമാണ് എത്തിയത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോൻ, അർജുൻ അശോകൻ, അലൻസിയർ, ബൈജു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു