റേഞ്ച് റോവറിന് പിന്നാലെ മറ്റൊരു ആഡംബര കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്; പുതിയത് ബിഎംഡബ്ല്യു എം760

മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ആഡംബര കാര്‍ സ്വന്തമാക്കി കൂടി ഗാരേജിലെത്തിച്ച് പൃഥ്വിരാജ്. ബിഎംഡബ്‌ള്യൂവിന്റെ എം 760 മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കാറിന്റെ രജിസ്ട്രേഷന്‍ തടഞ്ഞിരുന്നു. നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപയും അടച്ചാണ് പൃഥ്വിരാജ് കാറിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

1.64 കോടി രൂപയുടെ ആഡംബര കാര്‍ താല്‍ക്കാലിക റജിസ്ട്രേഷനു വേണ്ടി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ വില 1.64 കോടിയെന്നു കണ്ടെത്തി. തുടര്‍ന്നാണ് റജിസ്ട്രേഷന്‍ തടഞ്ഞത്.

30 ലക്ഷം രൂപ “സെലിബ്രിറ്റി ഡിസ്‌കൗണ്ട്” ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍ ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. ഇതോടെ ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റജിസ്ട്രേഷന്‍ ചെയ്യാനാകില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിക്കുകയായിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു