ആടുജീവിതം കരയിപ്പിച്ചോ? ഓസ്‌കര്‍ ലെവല്‍ ഐറ്റം! പ്രേക്ഷക പ്രതികരണം

ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും വെറുതെയായില്ലെന്ന് പ്രേക്ഷകര്‍. ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തെയും ബ്ലെസിയുടെ മേക്കിംഗിനെയും പുകഴ്ത്തി കൊണ്ടുള്ള അഭിപ്രായങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

No description available.

”ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസ്. ഹൃദയസ്പര്‍ശിയായ, ശരിക്കും മാന്ത്രികമായ അതിജീവന ത്രില്ലര്‍ ആണ്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസിക്കൊപ്പം എആര്‍ റഹ്‌മാന്റെ വിസ്മയിപ്പിക്കുന്ന സംഗീതം. നിങ്ങള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയാത്ത ഒരു സിനിമയാണിത്. മസ്റ്റ് വാച്ച്” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”ആടുജീവിതം ആദ്യഷോ കഴിഞ്ഞപ്പോള്‍ എങ്ങും മികച്ച അഭിപ്രായം മാത്രം… നമ്മള്‍ ജയിച്ചിട്ടേ രാജു.. വര്‍ഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം കണ്ടു” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

No description available.

”ബ്ലെസി നോവലിന്റെ മൂല്യം മനസിലാക്കി പ്രതീക്ഷിച്ച പോലെ മഹത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകം പോലെ അത്ര വേദനാജനകമോ വിശദമോ അല്ല. പക്ഷെ ഇവിടെ പ്രധാനമായ നജീബിന്റെയും കൂട്ടരുടെയും കഷ്ടപ്പാടുകള്‍ അദ്ദേഹം ശരിക്കും ചിത്രീകരിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. എആര്‍ റഹ്‌മാന്റെ ബിജിഎമ്മും ഡിപിഒപിയും ഉള്ള അദ്ദേഹത്തിന്റെ ഗംഭീരമായ മികവ് ആശ്വാസകരമാണ്. മൊത്തത്തില്‍ വളരെ നല്ല സിനിമ” എന്നാണ് മറ്റൊരു എക്‌സ് പോസ്റ്റ്.

”പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. അത് കണ്ടു നോക്കൂ” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.’ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയര്‍ന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം” മറ്റൊരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു