താലിബാന് എതിരായ പോരാട്ടാം, കൂടെ ഞങ്ങളും ഉണ്ടെന്ന് പൃഥ്വിരാജും ടൊവിനോയും; അഫ്ഗാന്‍ ജനതയ്ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് താരങ്ങള്‍

അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൃഥ്വിരാജും ടൊവിനോ തോമസും. തന്റെ രാജ്യത്തെയും ജനങ്ങളെയും താലിബാന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സഹായം തേടി അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക സഹ്‌റാ കരിമിയുടെ കത്ത് പങ്കുവെച്ചാണ് ഇരുതാരങ്ങളും അഫ്ഗാന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

അനേകം കുട്ടികളെ തട്ടിക്കൊണ്ടു പോയി, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി (Child bride) അവര്‍ വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവര്‍ തങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരില്‍ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

താനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റില്‍ അടുത്തതായിരിക്കാമെന്ന ഭീതിയും കരിമി കത്തില്‍ പങ്കുവെയ്ക്കുന്നു. ഈ ലോകം അഫ്ഗാനിസ്താനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി തങ്ങളെ സഹായിക്കൂ, കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് തങ്ങളെ സഹായിക്കൂ, തങ്ങള്‍ക്ക് കുറച്ച് സമയമേയുള്ളൂ എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം രാജ്യം വിട്ടുപോയി. അഷ്‌റഫ് ഗനിക്ക് അയല്‍ രാജ്യമായ താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കാത്തതിനാല്‍ ഒമാനില്‍ എത്തിയ പ്രസിഡന്റും കൂട്ടരും അമേരിക്കയില്‍ അഭയം പ്രാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

Latest Stories

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം