'അധികാരഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്'; രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. അധികാര ഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്ന് താരം പറയുന്നു. 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ഒരു പഴയ വീഡിയോ പങ്കുവെച്ചു പ്രകാശ് രാജിന്റെ ട്വീറ്റ്.

“”ദീര്‍ഘ വീക്ഷണമില്ലാത്ത, അധികാരഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്, അത് ഇനിയും ഞാന്‍ തുടരും. ഉണരൂ ഇന്ത്യ”” എന്നാണ് പ്രകാശ് രാജ് കുറിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ 100 കോടിയും 500 കോടിയും നല്‍കിയ മോദി ഒരു പ്രതിമ പണിയാന്‍ 3000 കോടി ചെലവഴിച്ചയാളാണ്.

എത്രത്തോളും നിര്‍വികാരനായ നേതാവാണ് നമുക്കുള്ളത് എന്ന് പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു. പൊങ്ങച്ചക്കാരന്‍, അഹംഭാവി, ബുദ്ധിശൂന്യന്‍ ഈ രാജ്യത്തോട് ഇങ്ങനെ ചെയ്യാമോ. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളുമൊക്കെയുള്ള ഈ രാജ്യത്തോട് ഒരിക്കലും അങ്ങനെ ചെയ്യരുത്.

അത് നമ്മുടെ പണമാണ്, തങ്ങള്‍ ഇരക്കുകയല്ല. ചോദ്യം ചോദിക്കണം, നികുതി നല്‍കുന്നവരുടെ പണം ഉപയോഗിച്ച് ചെയ്ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്, മാധ്യമങ്ങള്‍ ഇത് പ്രചരിപ്പിക്കണം എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്