ദീപികയ്‌ക്കൊപ്പം പ്രഭാസ് എത്തുന്നത് മഹാവിഷ്ണുവിന്റെ റോളില്‍? സൂചന നല്‍കി നിര്‍മ്മാതാവ്

പ്രഭാസ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രോജക്ട് കെ. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ ടീസര്‍ എത്തിയപ്പോള്‍ നിരാശപ്പെടുത്തിയെങ്കിലും പ്രോജക്ട് കെ ഗംഭീരമാകും എന്ന പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ആദിപുരുഷില്‍ രാമന്റെ വേഷമാണ് പ്രഭാസ് അവതരിപ്പിക്കുന്നതെങ്കില്‍ പ്രൊജക്ട് കെയില്‍ മാഹാവിഷ്ണുവിന്റെ വേഷത്തിലാകും പ്രഭാസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പ്രോജക്ട് കെ. ചിത്രത്തിന്റെ നിര്‍മ്മാതാവ് അശ്വനി ദത്ത് ആണ് സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമായിരിക്കും പ്രൊജക്ട് കെ. സിനിമയുടെ 70 ശതമാനം ഷൂട്ടിംഗും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫാന്റസി സയന്‍സ് ഫിക്ഷന്‍ രീതിയിലാണ് ചിത്രം ഒരുക്കുക. ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങള്‍ അതിഥി വേഷത്തിലെത്തുമെന്നും അശ്വിനി പറയുന്നുണ്ട്.

തെലുങ്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് സിനിമയുടെ വിവരങ്ങള്‍ പങ്കുവച്ചത്. 2024 ജനുവരി 12ന് ആണ് പ്രൊജക്ട് കെയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കുന്ന രീതിയിലാണ് സിനിമ ഒരുക്കുക.

ആധുനിക കാലത്തെ വിഷ്ണുവിന്റെ അവതാരത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വൈകാരിക രംഗങ്ങളും ചിത്രത്തിലുണ്ടാകും. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ഹോളിവുഡിലടക്കം പ്രവര്‍ത്തിച്ച നാല്-അഞ്ച് സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരും എത്തുന്നുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ