അഞ്ചര ലക്ഷം താണ്ടി 'പൊട്ടി...പൊട്ടി'; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ധമാക്കയിലെ റീമിക്‌സ് ഗാനം 

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയിലെ പുതിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ചിത്രത്തിലെ പൊട്ടി…പൊട്ടി എന്ന റീമിക്‌സ് ഗാനം ഇതിനോടകം അഞ്ചര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ നേടി കഴിഞ്ഞു. അല്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദ് 1992- ല്‍ എഴുതി പെര്‍ഫോം ചെയ്ത പ്രശസ്തഗാനമായ “ദീദീ ദീദി”യാണ് മലയാളത്തില്‍ റീമിക്‌സ് ചെയ്ത് “ധമാക്ക”യില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ധമാക്കയുടെ സംഗീതസംവിധാനം.

ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്നറായെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ അരുണ്‍ കുമാര്‍ ആണ് ചിത്രത്തില്‍ നായകന്‍. പുറത്തിറങ്ങാനിരിക്കുന്ന ഗാനത്തിലെ അരുണിന്റെ മമ്മൂട്ടി റെഫറന്‍സ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം നവംബര്‍ 28- ന് തിയേറ്ററുകളിലെത്തും.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ