നഗ്നതാപ്രദര്‍ശനം പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണി; ആത്മഹത്യയുടെ വക്കില്‍ യുവതികളും, വെളിപ്പെടുത്തി യുവതി

കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ മറ്റൊരു യുവതിയും രംഗത്ത്. ചതിയിലൂടെ തന്നെ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനേയും സൈബര്‍ പൊലീസിനേയും സമീപിച്ചെങ്കിലും നീതി കിട്ടിയില്ലെന്ന് യുവതി.

അശ്ലീല സിനിമാ നിര്‍മ്മാണ സംഘത്തിന് ഉന്നത സ്വാധീനമുണ്ടെന്നും തന്നെ പോലെ ആത്മഹത്യയുടെ വക്കിലുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ വേറെയുമുണ്ട് എന്നാണ് യുവതി പറയുന്നത്. തന്റെ അറിവില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മുതലാക്കിയാണ് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചത്.

അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. നഗ്‌നത പ്രദര്‍ശനം പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പൊലീസിനൊപ്പം ഉന്നത രാഷ്ട്രീയ ബന്ധവും തങ്ങള്‍ക്കുണ്ടെന്നും പരാതി പറഞ്ഞാല്‍ ഒരു നടപടിയും ഉണ്ടാവില്ലെന്നും പരമ്പരയുടെ സംവിധാനം നിര്‍വ്വഹിച്ച സ്ത്രീ ഭീഷണിപ്പെടുത്തി.

ഈ പരമ്പരയില്‍ അഭിനയിച്ചതിന്റെ പേരില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത മറ്റു പെണ്‍കുട്ടികള്‍ക്കും ജീവിക്കാന്‍ മാര്‍ഗങ്ങള്‍ ഇല്ലാതെയായി. അശ്ലീല സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ തുടര്‍ന്നു ലഭിക്കേണ്ട അവസരങ്ങളെല്ലാം നഷ്ടമായെന്നും യുവതി ഒരു ചാനലിനോട് പ്രതികരിച്ചു.

Latest Stories

ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ‍്യത; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം; ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം : അമിത് ഷാ

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, എൽഡിഎഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കും: വി. ഡി. സതീശൻ

വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

'അടുത്ത് വന്നാൽ അപ്പോൾ‌ ബ്ലൗസ് വലിച്ചുകീറണം,വകുപ്പ് ഏതാന്ന് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നു: എം. എൻ. കാരശ്ശേരി

എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ഗുണ്ടാ അസോസിയേഷൻ യോഗം; കൊല്ലത്തെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ്

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ