സംവിധായികയും ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉടമകളും പ്രതികള്‍; അശ്ലീല സീരിസ് വിവാദത്തില്‍ കേസെടുത്ത് പൊലീസ്

യുവാവിനെ കബളിപ്പിച്ച് അശ്ലീല സീരിസ് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവന്തപുരം വിഴിഞ്ഞം പൊലീസ് ആണ് വഞ്ചനാകുറ്റം ചുമത്തി ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കും സംവിധായികയ്ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. യുവാവിന്റെ വിശദ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് വനിതാ സംവിധായകയ്ക്കും ഒരു ഒ.ടി.ടി പ്ലാറ്റ് ഫോമിനുമെതിരെ പരാതിയുമായി എത്തിയത്. ഏഴ് വര്‍ഷമായി സിനിമാ-സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നയാളാണ് യുവാവ്. മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍ ഇതിനിടെ സീരിസിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിരുന്നു. ദീപാവലി ദിവസം പുറത്തിറക്കാന്‍ ഒരുങ്ങുന്ന സീരിസിന്റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. ഒരു സീരിസ് ഉണ്ടെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സുഹൃത്താണ് തന്നെ വിളിച്ചു വരുത്തിയത് എന്നാണ് യുവാവ് പറഞ്ഞത്.

യുവാവിന്റെ വാക്കുകള്‍:

ഒരു സീരിസ് ഉണ്ട്, അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഒരു സുഹൃത്താണ് എന്നെ ബന്ധപ്പെട്ടത്. ഞാന്‍ ചെല്ലാമെന്ന് പറഞ്ഞു. അരുവിക്കര ആയിരുന്നു ഷൂട്ട്. ആളൊഴിഞ്ഞ പ്രദേശം. ഒരു കിലോമീറ്റര്‍ അകത്തുള്ള ഒരു വില്ല. സീരിസിന്റെ സെറ്റപ്പ് ലൈറ്റും കാര്യങ്ങളുമുണ്ട്.

ആദ്യം കുറച്ച് കഥയും കാര്യങ്ങളും പറഞ്ഞിട്ട് മേക്കപ്പിട്ട് വരാന്‍ പറഞ്ഞു. ആദ്യം കുറച്ച് എടുത്തു. ഇത് മുന്നോട്ട് കൊണ്ടുപോവണമെങ്കില്‍ എഗ്രിമെന്റ് സൈന്‍ ചെയ്യണമെന്ന് പറഞ്ഞു. എന്തിനാണ് അതെന്ന് ചോദിച്ചപ്പോള്‍ എഗ്രിമെന്റ് വേണമെന്ന് പറഞ്ഞു. ഞാന്‍ ആദ്യമായി നായകനാകുന്ന ടെന്‍ഷനില്‍ എഗ്രിമെന്റ് വായിക്കാന്‍ പറ്റിയില്ല.

പേയ്മെന്റ് ഒക്കെ തരാമെന്ന് പറഞ്ഞപ്പോ ഒപ്പിട്ടു. ഒരു റൂമിനകത്ത് കേറിയപ്പോ എന്നോട് പറഞ്ഞു, ഇത് അഡല്‍റ്റ്സ് ഓണിയാണെന്ന്. ആ പെണ്ണുമായി മിംഗിള്‍ ചെയ്ത് അഭിനയിക്കണമെന്ന്. ഇതറിഞ്ഞ് മടങ്ങിപ്പോകാന്‍ ശ്രമിച്ച എന്നോട് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു. തുടര്‍ന്ന് നിറകണ്ണോടെയാണ് അഭിനയിക്കേണ്ടി വന്നത്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ